ലോക്‌ഡൗൺ: ഓൺലൈൻ വാഹനവിൽപ്പന ആരംഭിച്ച് ജീപ്പ്, ഓർഡർ ചെയ്ത വാഹനം വീട്ടുമുറ്റത്തെത്തും

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (13:19 IST)
ലോക്‌ഡൗണിൽവലിയ പ്രതിസന്ധിയാണ് വാഹന നിർമ്മാതാക്കൾ നേരിടുന്നത്. നിർമ്മാണ യൂണിറ്റുകളുടെയും ഡീലർഷിപ്പുകളുടെയും പ്രവർത്തനം സ്തംഭവനാവസ്ഥയിലാണ്. പ്രതിസന്ധി മറികടക്കാൻ മിക്ക വാഹന നിർമ്മാതാക്കളും ഓൺലൈൻ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീപ്പും ഇന്ത്യയിൽ ഓൺലൈൻ വിൽപ്പനയ്ക്ക് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. ഇന്ത്യയിലെ ജീപ്പിന്റെ ഏറ്റവും ജനപ്രിയ മോഡലായ കോംപാസിന്റെ വില്‍പ്പനയാണ് കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്.

ജീപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനം ഓർഡർ ചെയ്യാം. വാഹനത്തിന്റെ വകഭേതം, കളർ, എഞ്ചിൻ എന്നിവ തിരഞ്ഞെടുക്കാൻ ഓപ്ഷനുകൾ ഉണ്ട്. തുടർന്ന് ഏറ്റവുമടുത്ത് ഡീലർഷിപ് തിരഞ്ഞെടുക്കാം. ശേഷം വാഹനവുമായി ബന്ധപ്പെട്ട പുർണ വിവരങ്ങൾ ചോദിച്ചറിയുന്നതിന് എക്സിക്യൂട്ടിവുമയി സംസാരിയാനും സധിയ്ക്കും. ഇതിന് ശേഷമാണ് ബുക്കിങ് പൂർത്തീകരിയ്ക്കാൻ സാധിക്കൂ, ബുക്കിങ് നടപടികൾ പൂർത്തിയായാൽ നൽകിയ അഡ്രസിലേക്ക് ഡീലർഷിപ് വഹനം എത്തിച്ചു നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :