ഉദ്ഘാടന ചടങ്ങില്‍ ‘അധികം‘ പ്രസംഗമുണ്ടാവില്ല

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 14 മാര്‍ച്ച് 2014 (09:47 IST)
PRO
ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗങ്ങള്‍ കുറയ്ക്കണമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ)യുടെ തീരുമാനം. ജൂണ്‍ 12-ന് സാവോപോളോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുന്നത്.

നടന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനച്ചടങ്ങിലെ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ യൂസഫിന്റെ നീണ്ടപ്രസംഗമുണ്ടാക്കിയ അനുഭവമാണ് ഫിഫയെ ഇത്തരമൊരു നടപിടിക്ക് പ്രേരിപ്പിച്ചത്.

പ്രസംഗം ഏറെ നീണ്ടത് ചടങ്ങിന്റെ സമയപരിധി ലംഘിച്ചായിരുന്നെന്ന ആരോപണമുയര്‍ന്നിരുന്നു. ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :