അണ്ടര്‍ 19 ലോകകപ്പ്‌: ഇന്ത്യക്കു വിജയത്തുടക്കം

ദുബൈ| WEBDUNIA|
PRO
അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്കു വിജയത്തുടക്കം.എതിരാളികളായ പാകിസ്ഥാനെ 40 റണ്‍സിനാണ് ഇന്ത്യ പരായജപ്പെടുത്തിയ്ത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത മലയാളി താരം സഞ്‌ജു സാംസണിന്റെയും (68) സര്‍ഫറാസ്‌ ഖാന്റെയും (74) അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 262 റണ്ണെടുത്തു.

മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌ഥാന്‍ 48.4 ഓവറില്‍ 222 റണ്ണിന്‌ ഓള്‍ഔട്ടായി.പാകിസ്‌ഥാനു വേണ്ടി നായകന്‍ സാമി അസ്ലമും ഇമാം ഉള്‍ ഹഖും ഓപ്പണിംഗ്‌ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട്‌ നേടിയിരുന്നു.

സഞ്‌ജുവും സര്‍ഫറാസ്‌ ഖാനും ചേര്‍ന്ന്‌ അഞ്ചാം വിക്കറ്റില്‍ 119 റണ്ണിന്റെ കൂട്ടുകെട്ട്‌ നേടിയതാണ്‌ ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :