ദുബായ്|
WEBDUNIA|
Last Modified വെള്ളി, 14 ഫെബ്രുവരി 2014 (15:16 IST)
PTI
അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന് വെള്ളിയാഴ്ച യുഎഇയില്‍ തുടക്കമാവുകയാണ്. മാര്‍ച്ച് ഒന്നുവരെ നീളുന്ന മത്സരങ്ങള്‍ക്ക് യുഎഇയിലെ വിവിധ നഗരങ്ങളാണ് വേദിയാവുന്നത്.
16 രാജ്യങ്ങള്‍ നാല് ഗ്രൂപ്പിലായാണ് മത്സരിക്കുന്നത്. 11 മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ വെള്ളിയാഴ്ച ഇംഗ്ലണ്ട് ആതിഥേയരെ നേരിടും. വെള്ളിയാഴ്ചതന്നെ ദുബായില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും.
മത്സരത്തിലുള്ള ടീമുകള്‍ ഇവയാണ്. ഗ്രൂപ്പ് എ - ഇന്ത്യ, പാകിസ്താന്‍, സ്‌കോട്ട്‌ലന്‍ഡ്, പാപ്പ ന്യൂഗിനിയ. ഗ്രൂപ്പ്-ബി: ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നമീബിയ. ഗ്രൂപ്പ്-സി: ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വേ, കാനഡ. ഗ്രൂപ്പ്-ഡി: ന്യൂസിലന്‍ഡ്,ഇംഗ്ലണ്ട്, ശ്രീലങ്ക, യു.എ.ഇ.