"119 കിരീടനേട്ടങ്ങൾ,അതിൽ 16 ഗ്രാൻഡ്‌‌സ്ലാം" ബ്രയാൻ സഹോദരങ്ങൾ കളമൊഴിഞ്ഞു

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (12:57 IST)
22 വർഷങ്ങൾ നീണ്ട സ്വപ്‌നതുല്യമായ ടെന്നീസ് കരിയറിനോട് വിട പറഞ്ഞ് ബ്രയാൻ സഹോദരങ്ങൾ. ടെന്നീസ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടെന്നീസ് സഖ്യമാണ് ബ്രയാൻ സഹോദരങ്ങളുടേത്. 42ആം വയസിലാണ് മൈക്ക് ബ്രയാനും ബോബ് ബ്രയാനും ടെന്നീസ് കളങ്ങൾ വിടുന്നത്.

22 വർഷം നീണ്ട കരിയറിൽ 119 കിരീട ജയങ്ങൾ ഇതിൽ 16 ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ 39 എ.ടി.പി മാസ്റ്റേഴ്‌സ് 1000 ജയങ്ങളും നാല് എ.ടി.പി ഫൈനല്‍സ് കിരീടങ്ങളും ഉള്‍പ്പെടുന്നു. ടെന്നീസ് പുരുഷ ഡബിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ബ്രയാൻ സഹോദരങ്ങളുടെ പേരിലാണ്. 438 ആഴ്ചകളോളം ടെന്നീസ് ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നതിന്റെ റെക്കോഡും ബ്രയാന്‍ സഹോദരങ്ങളുടെ പേരിലുണ്ട്.

2003-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ട് തങ്ങളുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം ആഘോഷിച്ച ഈ ജോഡി 2006-ല്‍ വിംബിൾഡൺ നേടികൊണ്ട് കരിയർ സ്ലാം നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപ്പൺ 6 തവണയും യുഎസ് ഓപൺ 5 തവണയും വിംബിൾഡൺ 3 തവണയും ഫ്രഞ്ച് ഓപ്പൺ 2 തവണയും സ്വന്തമാക്കി. 20 വർഷം ടെന്നീസിനായി ജീവിതം സമർപ്പിച്ചെന്നും ഇത്രയേറെ കാലം ടെന്നീസ് കളിക്കാനായതിൽ ഭാഗ്യവാന്മാരാണെന്നും മൈക് ബ്രയാൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :