ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി, നാളെ യാസ് ചുഴലിക്കാറ്റാകും, തെക്കൻ കേരളത്തിൽ കനത്തമഴ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ഞായര്‍, 23 മെയ് 2021 (17:35 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെ യാസ് ചുഴലിക്കാറ്റായി മാറുന്ന ന്യൂനമർദ്ദം മെയ് 26ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ
കരയിൽ പ്രവേശിക്കും.

യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡീഷ,പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. മുംബൈ ബാർജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ദുരന്തസേനയുടെ 75 സംഘങ്ങളാണ് പലയിടങ്ങളിലായുള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബംഗാൾ ഉൾക്കടലിൽ മീൻ പിടുത്തം നിരോധിച്ചു. അതേസമയം ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി വ്യാഴാഴ്‌ച വരെ കേരളത്തിൽ ശക്തമായ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയാണ് തെക്കൻ കേരളത്തിൽ പ്രതീക്ഷിക്കുന്നത്.ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :