2017 ല്‍ രാഷ്ട്രപതിയാകാനുള്ള സാധ്യത തെളിഞ്ഞു, പക്ഷേ നടന്നില്ല; ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മുവിനെ കുറിച്ച് അറിയാം

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (10:00 IST)

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. 2017 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയത്തും ദ്രൗപതിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ദളിതനായ രാം നാഥ് കോവിന്ദിന് അവസരം ലഭിച്ചതോടെ ദ്രൗപതി മുര്‍മുവിന് രാഷ്ട്രപതി ആവാനുള്ള അവസരം നഷ്ടമായി. 2017 ല്‍ നഷ്ടമായത് 2022 ല്‍ സാധ്യമാക്കുകയാണ് ദ്രൗപതി മുര്‍മു എന്ന 64 കാരി.

ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ മുര്‍മു ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവാണ്. രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണം ദ്രൗപതി മുര്‍മുവിന് സ്വന്തമാണ്. ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകും മുര്‍മു. ഒപ്പം ഇന്ത്യയുടെ രണ്ടാമത്തെ വനിത രാഷ്ട്രപതിയും. രണ്ടായിരത്തില്‍ ഒഡിഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു മുര്‍മു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് മുര്‍മു അധ്യാപികയായിരുന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സ്വവസതി. രണ്ട് തവണ ഒഡീഷ നിയമസഭാംഗമായിട്ടുണ്ട്. ദ്രൗപതി മുര്‍മുവിന്റെ ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവും രണ്ട് ആണ്‍മക്കളും മരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :