മസ്രത് ആലത്തിന്റെ അറസ്റ്റ്: ഹൂറിയത്ത് മാര്‍ച്ചില്‍ സംഘര്‍ഷം

ശ്രീഗര്‍:| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (16:54 IST)
കാഷ്മീര്‍ വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ത്രാലിലേയ്ക്കു ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. നിരോധാനാജ്ഞ ലംഘിച്ചു മാര്‍ച്ച് നടത്തുന്നതു പോലീസ് തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്.14 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

നേരത്തെ ജമ്മു കാശ്‌മീരില്‍ പാകിസ്ഥാന്‍ പതാക വീശി പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്ത വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ശ്രീനഗറില്‍ നിന്നാണ് ആലത്തെ അറസ്റ് ചെയ്തത്. ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പാക് പതാക ഉയര്‍ത്തിക്കാട്ടുകയും പിന്നീടതിനെ ന്യായീകരിക്കുകയും ചെയ്ത ആലത്തിനെതിരേ നടപടി വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനോടാവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :