ഭാര്യമാരെ നിരീക്ഷിക്കാനും ആപ്പ് !

Last Modified വെള്ളി, 17 ഏപ്രില്‍ 2015 (16:22 IST)
ഈസി ലോഗര്‍ പേര് കേട്ടാല്‍ നിരുപദ്രവകാരിയാണെന്ന് തോന്നും എന്നാല്‍ ചില്ലറക്കാരനല്ലെ ഈ ആപ്പ്. ആപ്പ് ഉപയോഗിച്ച് നിങ്ങളുട് അടുപ്പമുള്ളവരെ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതാണ് പ്രത്യേകത. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍
ആര്? എപ്പോള്‍? എത്ര നേരം സംസാരിച്ചു? എവിടെ? ഏത് ടവറിന്റെ കീഴിലാണ് സംസാരിച്ചത്? തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

നിലവില്‍ ജി.പി.എസ് സംവിധാനം മാത്രമാണ് മൊബൈല്‍ഫോണ്‍ മോണിറ്ററിംഗിന് ആകെയുണ്ടായിരുന്ന സാങ്കേതിക വിദ്യ. എന്നാല്‍ ജി.പി.എസില്‍ സിഗ്നലുകള്‍ മാത്രമേ കൈമാറാനാവൂ. എന്നാല്‍ ഈസി ലോഗര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഫോണിലൂടെ നടക്കുന്ന ഏതു തരം ആശയവിനിമയവും അറിയാന്‍ സാധിക്കും.

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍ കാണാതെ പോയാല്‍ അതുവരെ കണ്ടെത്താനാവും എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ആപ്പ് ഗൂഗിള്‍ പ്ളേയിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആപ്പ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :