UP Election Result 2022 LIVE: ഉത്തര്‍പ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി; തൊട്ടുപിന്നില്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ പൊടി പോലുമില്ല !

രേണുക വേണു| Last Updated: വ്യാഴം, 10 മാര്‍ച്ച് 2022 (08:28 IST)

UP Assembly Election Result 2022 Live:
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുന്നേറ്റം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 72 സീറ്റില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നു. സമാജ് വാദി പാര്‍ട്ടി സഖ്യം 42 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റിലും ലീഡ് ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയി എന്നതിന്റെ സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :