മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറയുടെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിൽ സോണിയയും മമതയും പങ്കെടുക്കില്ല

മന്ത്രിസഭാ വികസനം വിശ്വാസവോട്ടെടുപ്പിന് ശേഷംമാത്രമേ ഉണ്ടാകുകയുള്ളൂ.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (08:11 IST)
മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദേഹത്തിനൊപ്പം മറ്റ് മുന്നണികളിലെ രണ്ട് വീതം മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കും. ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ടാകും നടക്കുക. മന്ത്രിസഭാ വികസനം വിശ്വാസവോട്ടെടുപ്പിന് ശേഷംമാത്രമേ ഉണ്ടാകുകയുള്ളൂ.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പാര്‍ട്ടിനേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തും. എന്നാല്‍ ആദിത്യ താക്കറെ നേരിട്ട് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എത്തിയേക്കില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും പങ്കെടുക്കില്ല. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ചടങ്ങിനെത്തും.

ശിവസേനയ്ക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 13 മന്ത്രിമാരും എന്‍സിപിക്ക് 15 മന്ത്രിമാരുമാണ് സഭയില്‍ ഉണ്ടാകുക.എന്‍സിപിയുടെ പ്രഫുല്‍ പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍സിപിയില്‍ നിന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പാര്‍ട്ടിയില്‍ നിന്നും ചില വകുപ്പുകളിലേക്കുള്ള മന്ത്രിമാര്‍ ഇന്ന തന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :