ഒരു വർഷം മുൻപ് ഒളിച്ചോടിയ വിദ്യാർത്ഥിയും അധ്യാപികയും പിടിയിൽ; ഗർഭിണിയായ അധ്യാപികക്കെതിരെ കേസ്

ഒരു വർഷം മുൻപ് ഒളിച്ചോടിയ വിദ്യാർത്ഥിയും അധ്യാപികയും പിടിയിൽ; ഗർഭിണിയായ അധ്യാപികക്കെതിരെ കേസ്

ചെന്നൈ| aparna shaji| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (19:34 IST)
ഒരു വർഷം മുമ്പ് വിദ്യാർത്ഥിയോടൊപ്പം ഒളിച്ചോടിയ അധ്യാപികക്കെതിരെ കേസ്. പിടിയിലായ പത്താം ക്ലാസുകാരനെ രക്ഷിതാക്കളുടെ കൂടെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപികക്കെതിരെ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

ഒരു വർഷം മുൻപ് 2015 ലാണ് വിദ്യാർത്ഥി 25കാരിയായ അധ്യാപികക്കൊപ്പം ഒളിച്ചോടിയത്.സ്കൂളിൽ പോയ വിദ്യാർത്ഥി മടങ്ങി വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് സംഭവമറിയുന്നത്. തുടർന്ന് തങ്ങ‌ളുടെ മകനെ തട്ടികൊണ്ടു പോയെന്നു കാണിച്ച് ഹേബിയസ് കോർപ്പസ് ഫയ‌ൽ ചെയ്തിരുന്നു.

തട്ടികൊണ്ടു പോകലിനെ തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ പുരോഗതിയില്ല എന്ന ആരോപണത്താൽ കേസ് സി ബി ഐയ്ക്ക് കൈമാറാൻ സമ്മർദ്ദം ഏറുന്നതിനിടെയാണ്
വെള്ളിയാഴ്ച്ച അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും തിരുപ്പൂരില്‍വെച്ച് പൊലീസ് പിടികൂടിയത്.

ഇരുവരെയും തെങ്കാശി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നാലെ ഹാജരാക്കി. വിദ്യാർത്ഥിയെ മാതാപിതാക്കളുടെ കൂടെ പറഞ്ഞയച്ച കോടതി അധ്യാപികക്കെതിരെ കേസെടുക്കാനും നിർദ്ദേശിക്കുകയായിരുന്നു. ഗര്‍ഭിണിയായ അധ്യാപികയെ തിരുച്ചി ജയിലില്‍ പാര്‍പ്പിച്ചരിക്കുകയാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :