കൊളംബോ|
sajith|
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (15:50 IST)
ഭാര്യ ഉറങ്ങിയെന്ന വിശ്വാസത്തില്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. കൂടെ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് പുറത്തേയ്‌ക്ക് പോകുന്നതുകണ്ട ഭാര്യ, ഭര്‍ത്താവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ശ്രീലങ്കയിലാണ് സംഭവം നടന്നത്.
ചെറിയ തുകയ്‌ക്ക് ജോലി നോക്കിയിരുന്ന ബന്ധുവായ ഇരുപത്തിരണ്ടുകാരിയെ മികച്ച ജോലി നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി യുവാവ് വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. യുവാവിനെ വിശ്വസിച്ച യുവതി ഇയാള്‍ക്കും ഭാര്യയ്‌ക്കുമൊപ്പം വീട്ടിലെത്തി താമസവും ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന ഭര്‍ത്താവിന്റെ തീരുമാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ വിശ്വസിച്ചു. ഇക്കാരണത്താല്‍ എല്ലാ ദിവസങ്ങളിലും യുവതി ഭര്‍ത്താവിനെ നിരീക്ഷിച്ചു വരുകയായിരുന്നു.
ഭാര്യ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയാണ് സംഭവ ദിവസം യുവാവ് അടുത്ത മുറിയിലേക്ക് എത്തിയത്. എന്നാല്‍ ദിവസങ്ങളായി ഭര്‍ത്താവിനെ സംശയിച്ചിരുന്ന യുവതി ഉറക്കം നടിച്ച് കിടാക്കുകയായിരുന്നു. ഭര്‍ത്താവിനെ പിന്തുടര്‍ന്ന ഭാര്യ, പെണ്‍കുട്ടിക്ക് എതിരായ ആക്രമണം തടയുകയും ഭര്‍ത്താവിനെ കയ്യോടെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.