തമിഴ്നാട്ടില്‍ ജയലളിതയും ബംഗാളില്‍ മമതയും തന്നെ; അസമില്‍ ബിജെപി തരംഗം

തമിഴ്നാട്ടില്‍ ജയലളിതയും ബംഗാളില്‍ മമതയും തന്നെ; അസമില്‍ ബിജെപി തരംഗം

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (09:53 IST)
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ എ ഐ എ ഡി എം കെ മുന്നേറുന്നു. 243 സീറ്റുകള്‍ ഉള്ളതില്‍ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 100 ഓളം സീറ്റുകളില്‍ എ ഐ എ ഡി എം കെ മുന്നേറുകയാണ്. അതേസമയം, ഡി എം കെ - കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ലീഡ് കണ്ടെത്താനായത്.

അസമില്‍ ബി ജെ പി അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. 40 സീറ്റുകള്‍ക്ക് മുകളിലേക്ക് ബി ജെ പിയുടെ ലീഡ് ഉയര്‍ന്നു. കോണ്‍ഗ്രസ് ഇവിടെ 20 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്തുന്നത്. വെസ്റ്റ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈയോടെ മുന്നേറുകയാണ്. കോണ്‍ഗ്രസ് - സി പി എം സഖ്യത്തിന് കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്.

അതേസമയം, പുതുച്ചേരിയില്‍ ഡി എം കെ ആണ് മുന്നില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :