ചെന്നൈ|
jibin|
Last Modified തിങ്കള്‍, 16 മെയ് 2016 (10:30 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്ന തമിഴ്‌നാട്ടില്‍ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും സജീവമായ പോളിംഗ് നടക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് ശതമാനം കുറവാണ്. പോണ്ടിച്ചേരിയില്‍ വോട്ടര്‍മാര്‍ പൊളിംഗ് ബുത്തുകളില്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ.
ചലച്ചിത്ര താരങ്ങടക്കമുള്ള പ്രമുഖര്‍ പോളിംഗിന്റെ തുടക്കത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. നടന്‍ കമലഹാസന്‍ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.
തമിഴ്നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റി
ബഹുകോണ മത്സരമാണെങ്കിലും അണ്ണാ ഡിഎംകെ-ഡിഎംകെ, കോണ്‍ഗ്രസ് സഖ്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളും പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും മത്സരിക്കുന്ന പത്ത് ശ്രദ്ധേയമായ മണ്ഡലങ്ങള്‍.