സൂപ്പര്‍ പവര്‍ ആകാനുള്ള ശ്രമത്തില്‍ മറ്റ് രാജ്യങ്ങളുടെ ഭൂമി പടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് രാജ്നാഥ് സിങ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (16:01 IST)
സൂപ്പര്‍ പവര്‍ ആകാനുള്ള ശ്രമത്തില്‍ മറ്റ് രാജ്യങ്ങളുടെ ഭൂമി പടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആകാനാണ് രാജ്യം താത്പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാല്‍വാനായാലും തവാങ്ങായാലും നമ്മുടെ പ്രതിരോധ സേന അവരുടെ ധീരതയും വീര്യവും തെളിയിച്ചിട്ടുണ്ടെന്നും ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ അദ്ദേഹം പ്രതികരിച്ചു. തവാങ് സെക്ടറിലെ യാങ്‌സെ ഏരിയയിലെ എല്‍എസി ലംഘിച്ച് ഏകപക്ഷീയമായി നിലവിലെ സ്ഥിതി മാറ്റാന്‍ പിഎല്‍എ സൈനികര്‍ ശ്രമിച്ചതായി ഇതിന് മുമ്പും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :