പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതി: കോൺഗ്രസ് വക്താവിന്റെ സ്ഥാനം തെറിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജൂണ്‍ 2020 (12:57 IST)
മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് പദവിയില്‍ നിന്ന് നീക്കി. ഒരു മാധ്യമത്തില്‍ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതിയതിന് പിന്നാലെയാണ് നടപടി. ഝായെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതായി ഇന്നലെയാണ് കോൺഗ്രസ് അധ്യക്ഷ്യയായ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണ് എന്നായിരുന്നു
സഞ്ജയ് ഝായുടെ പരാമർശം.ഗാന്ധിയന്‍ ആശയങ്ങള്‍ നെഹ്റുവിന്‍റെ കാഴ്ചപ്പാടിലൂടെ എന്ന ആശയം ശിഥിലമാകുന്നത് വേദനിപ്പിക്കുന്നുവെന്നും ഝാ എഴുതിയിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.സഞ്ജയ് ഝാക്ക് പകരം അഭിഷേക് ദത്ത്, സാധന ഭാരതി എന്നിവരെ കോണ്‍ഗ്രസ് നാഷണല്‍ മീഡിയ പാനലില്‍ നിയോഗിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷ വിശദമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :