സ്യൂട്ടും കോട്ടുമിട്ട അളിയന്‍ കൈയ്യേറിയ ഭൂമി കര്‍ഷകര്‍ക്ക് നല്‍കാന്‍ തയ്യാറുണ്ടോ? രാഹുലിന് ബിജെപിയുടെ മറുപടി

ലഖ്‌നൗ| VISHNU N L| Last Modified ശനി, 30 മെയ് 2015 (09:29 IST)
നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ബി.ജെ.പിയുടെ ശക്തമായ മറുപടി. സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന് മോഡിസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുലിനൊട് ശക്തമായാണ് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ അധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പായ് പ്രതികരിച്ചത്. കര്‍ഷകരോടും പാവങ്ങളോടും ഇത്രയധികം പ്രതിപത്തിയുണ്ടെങ്കില്‍ ആദ്യം സ്യൂട്ടും കോട്ടുമിട്ട അളിയന്‍ റോബര്‍ട്ട് വധ്ര കൈയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.

ബിജെപി സംസ്ഥാനഘടകം യു.പിയിലെ ബഹ്രായില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ബി.ജെ.പി. അധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പായ് രാഹുലിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. റോബര്‍ട്ട് വധ്ര- ഡിഎല്‍എഫ് കമ്പനിഭൂമി ഇടപാടിനെതിരായ കേസ് നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബാജ്പായുടെ വിമര്‍ശം. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്യൂട്ടും കോട്ടുമിട്ട സ്വന്തം സഹോദരീഭര്‍ത്താവിനോട് ഹരിയാനയില്‍ കൈയറിയ കര്‍ഷകഭൂമി തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയാണ് രാഹുല്‍ഗാന്ധി ചെയ്യേണ്ടതെന്ന് ലക്ഷ്മീകാന്ത് വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :