ന്യൂഡൽഹി|
VISHNU N L|
Last Modified വ്യാഴം, 28 മെയ് 2015 (15:58 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭരണഘടനയ്ക്കു മുകളിൽ പ്രവർത്തിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഹീനമായ അജൻഡയോടു കൂടി ആർഎസ്എസിലേക്ക് സർക്കാരിനെ നയിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന്‍ ആരോപിച്ച് രംഗത്തെത്തിയ
കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം ബിജെപി നേതാക്കള്‍ ആര്‍എസ്‌എസ് കേന്ദ്രങ്ങളിലേക്ക് ഓടുന്നതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.
അമിതമായി കേന്ദ്രീകൃത ഭരണമാണ് മോഡി നടത്തുന്നത്. ഇങ്ങനെയായാൽ അധികകാലം മുന്നോട്ടുപോകില്ല. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ നിന്ന് ഇന്ത്യയുടെ മുഖ്യമന്ത്രി എന്ന നിലയിലേക്കാണ് മോഡി മാറിയതെന്ന് ചിദംബരം ആരോപിച്ചു. സോണിയ ഗാന്ധി കേന്ദ്ര തീരുമാനത്തിൽ ഇടപെട്ടതിന് തെളിവെവിടെ? ഒരെണ്ണം പോലും അവർക്കു കാണിക്കാനാകില്ല. സോണിയ പാർട്ടി പ്രസിഡന്റാണ്. പാർട്ടിയുടെ നിലപാടുകൾ അറിയിക്കാൻ അവർ ബാധ്യസ്ഥയാണ്. എന്തിനാണ് ബിജെപി നേതാക്കൾ അടിക്കടി ആർഎസ്എസ് കേന്ദ്രങ്ങളിലേക്കു ഓടുന്നത്?, ചിദംബരം ചോദിച്ചു.