ഗുണ്ടൂര്‍|
VISHNU.NL|
Last Modified ഞായര്‍, 21 ഡിസംബര്‍ 2014 (15:04 IST)
തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപകന്റെ മുഖത്ത് മുന്‍ വിദ്യാര്‍ഥിനി ആസിഡൊഴിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ നാല്ലപാട് ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകനായ വെങ്കട്ടരമണനാണ് മുന്‍വിദ്യാര്‍ത്ഥിനിയുടെ ആസിഡ് ആക്രമണം നേരിടേണ്ടിവന്നത്. അധ്യാപകന്റെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ സൗജന്യ എന്ന യുവതിയാണ് അധ്യാപകനെ ആക്രമിച്ചത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത് കോളേജില്‍ നിന്നു പുറത്തിറങ്ങിയ വെങ്കട്ടരമണയുടെ മുഖത്ത് ആസിഡൊഴിക്കുന്നതിനായി കോളേജിനു പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.
തിരിച്ചറിയാതിരിക്കുന്നതിനായി ബുര്‍ഖ ധരിച്ചാണ് സൗജന്യ
കോളേജ് ഗേറ്റില്‍ അദ്ധ്യാപകനെ കാത്തുനിന്നത്. വെങ്കിട്ടരമണ അടുത്തെത്തിയതും സൌജന്യ ആസിഡൊഴിക്കുകയായിരുന്നു. ആസിഡ് വീണ് വെങ്കട്ടരമണയുടെ മുഖത്തിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ഒഴിക്കുന്നത് തടഞ്ഞപ്പോല്‍ സൗജന്യയുടെ മുഖത്തും നേരിയ തോതില്‍ ആസിഡ് വീണു പൊള്ളിയിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. വെങ്കട്ടരമണ നേരത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന നരസരോപേട്ട് എന്ന കോളേജില്‍ ഇയാളുടെ വിദ്യാര്‍ത്ഥിയായിരുന്നു സൗജന്യ. അവിടെ വച്ച് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയായ സൗജന്യ ബിരുദാനന്തര ബിരുദ പഠനത്തിനായി വിശാഖപട്ടണത്തു പോകുകയും വെങ്കട്ടരമണ നാല്ലപാടത്ത് ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ അദ്ധ്യാപകനായി എത്തുകയും ചെയ്തു. പിന്നീട് ഇയാല്‍ സൗജന്യയെ ഒഴിവാക്കി മറ്റൊരു യുവതിയെ കഴിഞ്ഞ വര്‍ഷം വിവാഹം ചെയ്തു.
ഇതാണ് സൌജന്യയെ പ്രകോപിപ്പിച്ചത്. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണ് യുവതി ആസിഡാക്രമണം നടത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.