റാഞ്ചി|
Last Modified ഞായര്‍, 28 ഡിസംബര്‍ 2014 (12:22 IST)
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് രഘുബര്‍ദാസ് സത്യപ്രതിജ്ഞ ചെയ്തു. ബിര്‍സ മുണ്ട ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് രഘുവര്‍ദാസ്. ജാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ആദിവാസി ഇതര മുഖ്യമന്ത്രിയാണ് രഖുബര്‍ ദാസ്.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തില്ല. ഡല്‍ഹിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇരുവരും യാത്ര റദ്ദാക്കിയത്.
ജാര്‍ഖണ്ഡില്‍ ബിജെപി 37 സീറ്റിലും സഖ്യകക്ഷിയായ എജെഎസ്യു അഞ്ചു സീറ്റിലും വിജയിച്ചതോടെയാണ് രഘുവര്‍ദാസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. രഘുബര്‍ദാസ് ഇന്നലെ ന്യൂഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.