ഇനി രാഷ്ട്രീയത്തിലേക്ക് തന്നെ, പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി രജനീകാന്ത് !

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (19:54 IST)
സുപ്പർസ്റ്റാർ രജിനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി പ്രഖ്യാപിക്കും എന്ന് നേരത്തെ തന്നെ രജനി വ്യക്തമാക്കിയിരുന്നു എങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ഇതോടെ രജനികാന്ത് ബിജെപിയിൽ ചേരും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ താരം പാർട്ടി പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.

പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ അദ്യ പടിയയി എല്ലാ ജില്ലകളിലെയും രസികർ മൻട്രത്തിന് ഭാരവാഹികളെ തിരഞ്ഞെടുത്തുകഴിഞ്ഞു. 60 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ രസികർ മൻട്രത്തിൽ അംഗങ്ങളായിക്കഴിഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ തന്നെ രജനികാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

ബിജെപി ആശയങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പാർട്ടിയായിരിക്കും രജനിയുടേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാനാണ് സാധ്യത. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം നടത്തിയ പ്രകടനം കൃത്യമായ വിലയിരുത്തിയ ശേഷമാണ് രജനികാന്ത് സ്വന്തം പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :