റെയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫെ:ആളുകൾ പോൺ ഡൗൺലോഡിങ്ങ് പോയിൻ്റാക്കിയെന്ന് കണക്കുകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (14:07 IST)
രാജ്യത്തെ തിരെഞ്ഞെടുക്കപ്പെട റെയിൽവേ സ്റ്റേഷനുകളിൽ നൽകിവരുന്ന ഫ്രീ വൈഫൈ സംവിധാനം ആളുകൾ ഉപയോഗിച്ചത് കാണുവാനെന്ന് കണക്കുകൾ. സൗത്ത് റെയിൽവേയുടെ കണക്കുകൾ അടിസ്ഥാനമാക്കി ദേശീയമാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

റെയിൽവേ സ്റ്റേഷന് കീഴിലുള്ള ഫ്രീ ഫൈവൈ ഉപയോഗിക്കണമെങ്കിൽ ആദ്യം റെയിൽ ടെകിൻ്റെ ഗേറ്റ്‌വേയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അതിനാൽ ഉപഭോക്താക്കൾ കേറുന്ന സൈറ്റുകൾ ഏതെന്ന് റെയിൽവേയ്ക്ക് നിരീക്ഷിക്കാൻ കഴിയും.റിപ്പോർട്ട് പ്രകാരം സെക്കന്തരാബാദിലാണ് ഏറ്റവും കൂടുതൽ പോൺ കണ്ടൻ്റ് ഡൗൺലോഡ് ചെയ്യപ്പെടിടുള്ളത്. ഹൈദരാബാദ്,വിജയവാഡ,തിരുപ്പതി സ്റ്റേഷനുകളാണ് പിന്നിൽ.

റെയിൽ ടെലിൻ്റെ കണക്കുകൾ പ്രകാരം ആകെ ഉപയോഗിക്കപ്പെട ഡാറ്റയിലെ 35% ഉള്ളടക്കവും അശ്ലീലമാണ്.റെയിൽ ടെൽ ഗേറ്റ്‌വേ പ്രാകാരം നിരവധി പോൺസൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെടിടാണ് ഈ കണക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :