ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (16:54 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും ആ ആദ്‌മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മോദിയുടെ അമ്മ ഹീരാബെന്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാന്‍ ബാങ്കില്‍ എത്തിയ സംഭവത്തെ പരിഹസിച്ചായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.
നോട്ടുമാറ്റിയെടുക്കാനായി അമ്മയെ
വരി നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണ്. നിലവിലെ സാഹചര്യമറിയാൻ അമ്മയെ വരിനിർത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് ഇത് മനസിലാക്കണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കൈവശമുള്ള 4, 500 രൂപ മൂല്യം വരുന്ന അസാധുവായ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാനാണ് ഹീരാബെന്‍ ബാങ്കിലെത്തിയത്.
നോട്ട് പിൻവലിക്കൽ ഗൗരവതരമായ പ്രശ്നമാണെന്നും കേന്ദ്രസർക്കാറിെൻറ തീരുമാനം ജനങ്ങളെ ഭിക്ഷക്കാരാക്കിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.