എസ് ഹർഷ|
Last Updated:
ശനി, 21 സെപ്‌റ്റംബര്‍ 2019 (08:33 IST)
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സെപ്തംബർ 6നാണ് വിജയ താഹില്‍ രമാനിയ രാജി സമർപ്പിച്ചത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിര്‍ന്ന വനിതാ ന്യായാധിപയായ വിജയ താഹില്‍ രമാനി രാജിവച്ചൊഴിയുന്നത് എന്നതും ശ്രദ്ധേയമാണ്.
മദ്രാസ് ഹൈക്കോടതിയില്‍നിന്ന്
മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലം മാറ്റത്തില്‍ ഇവർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളുകയായിരുന്നു. ഇതിനു ശേഷമാണ് രാജി സമർപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു.
വെറും മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹില്‍ രമാനിയെ സ്ഥലം മാറ്റുന്നത്. സുപ്രധാനമായ നിരവധി വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന്, ആളും കേസുമില്ലാത്ത മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിയെ സ്ഥലം മാറ്റിയതിൽ വിജയയോട് കാണിച്ചത് നീതികേടാണെന്ന ആരോപണവും ഉയരുന്നുണ്ട്.