തീവ്രവാദികൾക്ക് പണികിട്ടി; കയ്യിൽ പണവുമില്ല, കല്ലെറിയാൻ ആളുമില്ല! അതിർത്തി ശാന്തം?

നോട്ട് നിരോധനം; കശ്മീരില്‍ സംഘര്‍ഷം ശമിച്ചെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (09:38 IST)
രാജ്യത്ത് നിന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ചതോടെ അതിർത്തിയിൽ സൈന്യത്തിന് നേരെ പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. വിഷയം അതിര്‍ത്തിരക്ഷയോ സാമ്പത്തിക സുരക്ഷയോ ആയിക്കോട്ടെ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും എടുത്തിരുന്നത് എന്ന് പരീക്കർ വ്യക്തമാക്കി.

നേരത്തേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുന്നവർക്ക് 500 രൂപ വീതവും മറ്റ് അതിക്രമണങ്ങൾ നടത്തുന്നവർക്ക് 1000 രൂപയും വെച്ച് പാകിസ്ഥാൻ നൽകിയിരുന്നു. എന്നാൽ, നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നതോടെ തീവ്രവദികളുടെ ഫണ്ട് തീർന്നിരിക്കുകയാണ്ന്ന് പരീക്കർ മുംബൈയിൽ പറഞ്ഞു.

അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നവംബർ എട്ടിനു ശേഷം പ്രകോപനങ്ങളും അതിക്രമങ്ങളും കുറഞ്ഞുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനിലെ പെഷവാറില്‍ 500-ന്റേയും 1000-ത്തിന്റേയും വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന ഒരു പ്രസ്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :