ആർഭാടങ്ങളുടെ അകമ്പടിയിൽ ഒരു കല്യാണം; വിവാഹസാരിക്ക് മാത്രം 19 കോടി! അകെ ചിലവ് 500 കോടി!

19 കോടിയുടെ വിവാഹസാരി: റെഡ്ഡിയുടെ മകളുടെ മാംഗല്യത്തിന് ചെലവ് 500 കോടി

aparna shaji| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (11:13 IST)
നോട്ട് അസാധുവാക്കൽ നടപടിയെ തുടർന്ന് നെട്ടോട്ടമോടുന്ന ജനങ്ങൾക്കിടയിൽ വ്യത്യസ്തനായി കർണാടകയിലെ ഖനി രാജാവ് ജനാർദ്ദന റെഡ്ഡി. 500 കോടി മുടക്കി മകളുടെ കല്യാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹവും കുടുംബവും. മകൾ ബ്രാഹ്മണിയുടെ വിവാഹം വൻ സംഭവമാക്കി മാറ്റാനാണ് റെഡ്ഡിയുടെ തീരുമാനം. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വരന്‍.

വിവാഹ ക്ഷണക്കത്ത് അടിച്ചപ്പോൾ മുതൽ ഈ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കുടുംബക്കാര്‍ ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍ സി ഡി ക്ഷണക്കത്ത് പുറത്ത് വന്നപ്പോൾ തന്നെ വിവാഹത്തിന്റെ ചിലവ് എത്രത്തോളം ആയിരിക്കുമെന്ന് ഏകദേശം ധാരണയെല്ലാം ആയിരുന്നു. ബുധനാഴ്ചയാണ് വിവാഹം. നവംബർ 12ന് തുടങ്ങിയ ആഘോഷം 5 ദിവസം നീണ്ടു നിൽക്കും.

ബെംഗളൂരുവിലെ 36 ഏക്കര്‍ വരുന്ന പാലസ് ഗ്രൗണ്ടില്‍ സുവര്‍ണ കൊട്ടാരമാതൃക ഒരുക്കിയാണ് വിവാഹവേദിയാക്കി അലങ്കരിച്ചിരിക്കുന്നത്. വിവാഹത്തിനായി കൊട്ടാരം ഒരുക്കിയതിനു മാത്രം 150 കോടിയാണത്രേ ചിലവായത്. വിവാഹത്തിന് കൊഴുപ്പേകാന്‍ ആനകള്‍, ഒട്ടകം, രഥങ്ങള്‍ എന്നിവയെല്ലാം എത്തിച്ചിട്ടുണ്ട്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും കത്രീന കൈഫും അവതരിപ്പിക്കുന്ന പരിപാടിയാണ് ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :