ബീഹാറിലെ നാണക്കേട്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്

ബീഹാര്‍ തെരഞ്ഞെടുപ്പ് , നരേന്ദ്ര മോഡി , ബിജെപി , ആര്‍എസ്എസ് , ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (08:25 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്. പാര്‍ട്ടിക്കേറ്റ കനത്ത പരാജയകാരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുതിര്‍ന്ന നേതാക്കളെയും സംസ്ഥാന നേതാക്കളെയും മാറ്റി നിര്‍ത്തി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് തോല്‍വിക്ക് കാരണമായതെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ശബ്‌ദമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാകും.

മുന്നണി തോറ്റാലും ഏറ്റവും വലിയ ഒറ്റ കക്ഷിയെങ്കിലുമാകാന്‍ ബിജെപിക്കാകുമെന്ന വിലയിരുത്തലുകളെ തകിടം മറിച്ചുള്ള പരജായമാണ് ബിഹാറില്‍ ബിജെപിക്കുണ്ടായത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ സംവരണ വിരുദ്ധ പരാമര്‍ശം, ബിജെപി സംഘ്പരിവാര്‍ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍, ദാദ്രി സംഭവം തുടങ്ങിയ വിഷയങ്ങള്‍ ഏത് രീതിയില്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന വിലയിരുത്തല്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :