ബിഹാറിലെ ജനങ്ങളുടെ വിധിയെ ഞങ്ങള്‍ മാനിക്കുന്നു: അമിത് ഷാ

 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് , അമിത് ഷാ , ബിജെപി  , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (14:51 IST)
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ വിജയത്തെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍. 'ബിഹാറിലെ ജനങ്ങളുടെ വിധിയെ ഞങ്ങള്‍ മാനിക്കുന്നു. ബിഹാറിനെ വികസനത്തിന്റെ പാതയിലൂടെ നയിക്കാന്‍ പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി ശിവസേന വക്താവ് സഞ്ജയ് റാവത്ത് രംഗത്ത് എത്തി. ബീഹാറിലെ തോല്‍വി മോഡിയുടെ തോല്‍വി കൂടിയാണ്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഏറ്റെടുക്കാറുണ്ട്. അതിനാല്‍ ഈ തോല്‍വിയുടെ ഉത്തരവാദിത്വം മോഡി തന്നെ ഏറ്റെടുക്കണമെന്നും റാവത്ത് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ബിഹാറിലെ ഫലം നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേരിട്ട തോല്‍വി വര്‍ഗീയ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ആര്‍ജെഡി ആരോപിച്ചു. ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നും മുന്‍ തീരുമാനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന റാബ്റി ദേവി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :