കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കഴിയില്ല: പിണറായി

   കണ്ണൂരിലെ കൊലപാതകം , വിനോദന്‍ , പിണറായി വിജയന്‍ , ഫേസ് ബുക്ക് , ആര്‍എസ്എസ്
കണ്ണൂര്‍| jibin| Last Updated: വ്യാഴം, 16 ഏപ്രില്‍ 2015 (11:31 IST)
കണ്ണൂര്‍ ജില്ലയിലെ വടക്കേ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദനെ ബോംബെറിഞ്ഞ് കൊന്ന സംഭവത്തില്‍
ആര്‍എസ്എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം നേതാവ് പിണറായി വിജയന്‍. അനുശോചനമറിയിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം. കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കിക്കളയാമെന്നാണ് ആര്‍എസ്എസ് വ്യാമോഹമെങ്കില്‍ അത് നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.


പിണറായി ഫേസ്‌ബുക്കില്‍ ചേര്‍ത്തത്:

കണ്ണൂര്‍ ജില്ലയിലെ വടക്കേ പൊയിലൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വിനോദനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതില്‍ നാടാകെ പ്രതിഷേധം ഉയരേണ്ടതുണ്ട്. കൊലപാതക പരമ്പരയിലൂടെ സിപിഐഎമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആര്‍എസ്എസിന്.

ആര്‍എസ്എസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ സഖാവാണ് വിനോദന്‍. സിപിഎം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊല്ലുമ്പോള്‍ മൌനം അവലംബിക്കുന്നവര്‍, ആര്‍എസ്എസിന്റെ ആയുധങ്ങള്‍ അവര്‍ക്ക് നേരെയും വരും എന്ന് തിരിച്ചറിയണം. സഖാവ് വിനോദന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതിനോപ്പം, ആര്‍എസ്എസ് നരമേധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആര്‍എസ്എസ് ഗൂഢാലോചന നടത്തിയാണ് വിനോദനെ കൊലപ്പെടുത്തിയതെന്ന് സിപിഎം നേതാവ് പി ജയരാജന്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണം. സര്‍ക്കാര്‍ ആര്‍എസ്എസ് പ്രീണനമാണ് നടത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...