ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ശനി, 15 നവംബര്‍ 2014 (19:02 IST)
ദേശീയ മരുന്നു
വില നിയന്ത്രണ അതോറിറ്റിയുടെ വില നിര്‍ണയ അധികാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ നൂറോളം അവശ്യ മരുന്നുകളുടെ വിലകൂടി കുറയ്ക്കാന്‍ തീരുമാനിച്ചു. എച്ച് ഐ വി, സമ്മര്‍ദ്ദം, ന്യൂമോണിയ തുടങ്ങി ഏറ്റവുമധികം ചെലവുളള നൂറോളം മരുന്നുകളുടെ വിലയാണ് കുറയാന്‍ പോകുന്നത്. ഡോക്ടര്‍മാര്‍ സാധാരണയായി കുറിക്കുന്ന നൂറോളം മരുന്നുകളുടെ വില കുറയ്ക്കാന്‍ മരുന്ന് വില നിയന്ത്രണ അതോറിറ്റിയാണ് തീരുമാനം എടുത്തത്.
വില നിയന്ത്രണമുള്ള മരുന്നുകളുടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളാണ് ഇവ.
അതോറിറ്റി പട്ടികയില്‍ ഈ മരുന്നുകളേക്കുടി ഉള്‍പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. നിത്യോപയോഗ മരുന്നുകളുടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില കുറയ്ക്കാനുള്ള മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ രണ്ടാമത്തെ ശ്രമമാണിത്. 2011 ല്‍ 108 മരുന്നുകളുടെ വില കുറയ്ക്കാന്‍ അതോറിറ്റി ശ്രമം നടത്തിയിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
പുതിയ ആരോഗ്യനയത്തിന്റെ ഭാഗമായി 293 മരുന്നുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിനായി വില നിയന്ത്രിക്കേണ്ട മരുന്നുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ എന്നാല്‍ വിലനിയന്ത്രണത്തിനുള്ള സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കിയ 108 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.
അതിനുപിന്നാലെ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ വില നിര്‍ണയ അധികാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുവാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. വിവാദങ്ങളേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം മരവിപ്പിച്ചു. പ്രമേഹം, അര്‍ബുദം, എയ്ഡ്‌സ് പോലുള്ള രോഗങ്ങളുടെ മരുന്ന് വില ഉയരാതിരിക്കുന്നതിനായായിരുന്നു ഈ തീരുമാനം. ഇപ്പോള്‍ ഈ മരുന്നുകള്‍ കൂടി പട്ടികയില്‍ പെടുന്നതോടെ മരുന്നുവില ഗണ്യമായി കുറയാന്‍ ഇടയാക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.