കള്ളൻമാർക്ക് വേണ്ടി ദാമോദരൻ ഹാജരാകുന്നത് അപമാനകരം, പിണറായി പലപ്പോഴും തരംതാഴ്ന്നു: പി സി ജോർജ്

കള്ളന്മാർക്ക് വേണ്ടി വാദിക്കാൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയിൽ ഹാജരാകുന്നത് അപമാനകരമെന്ന് പി സി ജോർജ് എം എൽ എ. സംസ്ഥാന സർക്കാർ എതിർഭാഗത്ത് നിൽക്കുന്ന കേസിൽ ക്വാറി ഉടമകൾക്ക് വേണ്ടി അഡ്വ. എം കെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരാകുന്നതിനെതിരെയായിരുന്നു

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 14 ജൂലൈ 2016 (15:01 IST)
കള്ളന്മാർക്ക് വേണ്ടി വാദിക്കാൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയിൽ ഹാജരാകുന്നത് അപമാനകരമെന്ന് പി സി ജോർജ് എം എൽ എ. സംസ്ഥാന സർക്കാർ എതിർഭാഗത്ത് നിൽക്കുന്ന കേസിൽ ക്വാറി ഉടമകൾക്ക് വേണ്ടി അഡ്വ. എം കെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരാകുന്നതിനെതിരെയായിരുന്നു പി സി ജോർജിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നിലയിലേക്ക് തരം താഴുന്നുവെന്നും പി സി ജോർജ് ആരോപിച്ചു. വാദിയ്ക്കും പ്രതിയ്ക്കും വേണ്ടി ഒരുപോലെ ഹാജരാകാൻ ദാമോദരനു വേണ്ടി മുഖ്യമന്ത്രി കോടതി ഉണ്ടാക്കണമെന്നും പി സി ജോർജ് പറഞ്ഞു.

അതേസമയം, ദാമോദരനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. പ്രതിഫലം പറ്റിയല്ല ദാമോദരൻ നിയമോപദേഷ്ടാവായി ഇരിക്കുന്നതെന്നും അതിനാൽ ഏതു കേസ് വേണമെങ്കിലും അദ്ദേഹത്തിന് ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജിഷ വധക്കേസിൽ പ്രതിയ്ക്ക് വേണ്ടിയും ദാമോദരൻ ഹാജരാകുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :