രേണുക വേണു|
Last Modified വെള്ളി, 9 ജൂലൈ 2021 (15:15 IST)
ഇന്ത്യയില്‍ ആദ്യമായി കപ്പ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡെല്‍റ്റ വകഭേദത്തിനു പിന്നാലെയാണ് കപ്പ വകഭേദത്തിലുള്ള കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് രണ്ട് കപ്പ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ലക്‌നൗ കെ.ജി.എം.യു. ആശുപത്രിയില്‍ 109 സാംപിളുകള്‍ പരിശോധിച്ചു. അതില്‍ 107 എണ്ണവും ഡെല്‍റ്റ പ്ലസ് വകഭേദത്തിലുള്ള കോവിഡ് ആണ്. ശേഷിക്കുന്ന രണ്ട് പേര്‍ക്ക് കപ്പ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ, ആല്‍ഫ, കപ്പ വകഭേദങ്ങള്‍ അതിവേഗ രോഗവ്യാപനത്തിനു കാരണമാകുന്നവയാണ്.