പടി കയറുന്നതിനിടെ കാല്‍വഴുതി; കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താരത്തിന്റെ കാലിൽ പൊട്ടലുള്ളതായാണ് വിവരം

kamal haasan, acter , tamil filim , hospital, admitted കമൽഹാസന്‍ , കമൽഹാസന്‍ , ആശുപത്രി , സിനിമ
ചെന്നൈ| jibin| Last Modified വ്യാഴം, 14 ജൂലൈ 2016 (13:42 IST)
വീഴ്ചയിൽ പരുക്കേറ്റ നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫിസ് മുറിയിലെ പടികള്‍ കയറുന്നതിനിടെ ഇന്നു രാവിലെയാണ് അദ്ദേഹം വീണത്. വീഴ്ചയിൽ വലത് കാലിനു പരുക്കേറ്റതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു.

താരത്തിന്റെ കാലിൽ പൊട്ടലുള്ളതായാണ് വിവരം. കാലിലെ പൊട്ടൽ ഗൗരവമുള്ളതല്ലെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ അറിയിച്ചു.

പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമം ആവശ്യമായതിനാല്‍ ഈ ആഴ്ച അവസാനം ലണ്ടനിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കമൽഹാസനു സാധിക്കില്ല. സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദിൽ ആണെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :