സ്വാതിയുടെ ഓര്‍മ്മയില്‍ സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്; ആര്‍പിഎഫിന്റെ പദ്ധതി ഒരുക്കുന്നത് ഇന്‍ഫോസിസ്

സ്വാതി കൊല്ലപെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ആപ് എന്ന ആശയം ഉദിച്ചത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് ഉദ്യോഗസ്ഥരുടെ തലയിലാണ്. അത് നിര്‍മ്മിക്കുന്നതാകട്ടെ ഇന്‍ഫോസിസും.

ചെന്നൈ| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (13:37 IST)
സഹപ്രവര്‍ത്തക റെയില്‍വേ സ്‌റ്റേഷനില്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്തകേട്ട് വിറങ്ങലിച്ചെങ്കിലും അതില്‍ പകച്ചു നില്‍ക്കാന്‍ ചെന്നൈ ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. സ്വാതിയുടെ ഗതി ഇനി മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാവരുതെന്ന് അവര്‍ ഒറ്റകെട്ടായി ആഗ്രഹിച്ചു. ഒടുവില്‍ അത് വനിതാ ട്രെയിന്‍ യാത്രികരുടെ സുരക്ഷയ്ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.

സ്വാതി കൊല്ലപെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ആപ് എന്ന ആശയം ഉദിച്ചത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് ഉദ്യോഗസ്ഥരുടെ തലയിലാണ്. അത് നിര്‍മ്മിക്കുന്നതാകട്ടെ ഇന്‍ഫോസിസും. എസ്ഒഎസ് ഫീച്ചറിലൂടെ പ്രവര്‍ത്തിക്കുന്ന ആപ്പിന്റെ ഫീച്ചറുകളെ കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ കെകെ അഷ്‌റഫ് ഇന്‍ഫോസിസ് അധകൃതരുമായി ചര്‍ച്ച നടത്തി.

ഏതെങ്കിലും അപകടകരമായ ഘട്ടങ്ങളില്‍ ആപ്പിലെ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് വനിതാ യാത്രികര്‍ക്ക് പൊലീസിന്റെ സഹായം തേടാം. ബട്ടണ്‍ പ്രസ് ചെയ്താല്‍ ഒരേസമയം ഏറ്റവും ്ടുത്തുള്ള ആര്‍പിഎറ് ഇന്‍സ്‌പെക്ടര്‍ക്കും മൊബൈല്‍ പൊലീസ് ടീമിനും സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമിനും അലെര്‍ട്ട് സന്ദേശം ലഭിക്കും. രണ്ട് മാസത്തിനുള്ളില്‍ ആപ് പുറത്തിറക്കാനാണ് ശ്രമം. ആപിന് സ്വാതിയുടെ പേര് നല്‍കാന്‍ അനുമതി തേടി സ്വാതിയുടെ മാതാപിതാക്കളെ കാണുമെന്നും അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :