'അമേരിക്കയെ ഭയപ്പെടുത്താന്‍ മാത്രം ഐ എസ് ഐ എസ് വളര്‍ന്നിട്ടില്ല'

ഐ.എസ്.ഐ.എസ് , ബറാക് ഒബാമ , ബഗ്ദാദ്
ബഗ്ദാദ്| jibin| Last Updated: വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:01 IST)
ഐ എസ് ഐ എസ് ഭീകരര്‍ നടമാടുന്ന ഇറാഖില്‍ അമേരിക്ക കൂടുതല്‍ സൈനിക നടപടിക്ക് ഒരുങ്ങുന്നു. ഇറാഖില്‍ നിലവിലുള്ള സൈനികരെ കൂടാതെ 350 സൈനികരെ കൂടി അമേരിക്ക ഇറാഖിലേക്ക് അയച്ചു. യുഎസ് നയതന്ത്ര കാര്യാലയങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് അധിക സൈനിക വിന്യാസമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഇതോടെ ഇറാഖിലെ യുഎസ് സൈനികരുടെ എണ്ണം 820 ആയി ഉയര്‍ന്നു.

മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തുക വഴി അമേരിക്കയെ ഭയപ്പെടുത്താനികില്ലെന്നും. അതിന് മാത്രം അവര്‍ വളര്‍ന്നിട്ടിലെന്നും.
ഐ എസ് ഐ എസ് ഭീകരകര്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റെ പറഞ്ഞു. യുഎസ്-ഇസ്രായേലി മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ലോഫിനെയും. മറ്റൊരു യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെയും ഭീകരര്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഒബാമ ഈ കാര്യം വ്യക്തമാക്കിയത്.

മാധ്യമ പ്രവര്‍ത്തകരെ തുടര്‍ച്ചയായി തലയറുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും സ്ഥിതി വിലയിരുത്താന്‍ യുഎസ് സെക്രട്ടറി ജനറല്‍ ജോണ്‍ കെറി, പ്രതിരോധ സെക്രട്ടറി എന്നിവര്‍ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :