ജമ്മു കാശ്‌മീര്‍|
jibin|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (11:19 IST)
പൂഞ്ച് ജില്ലയിലെ അതിർത്തിരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീക്കു പരുക്കേറ്റു. നസീമ എന്ന സ്ത്രീയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂഞ്ച് ജില്ലയിലെ സാബ്സിയാൻ സെക്ടറിൽ ചെറിയ ആയുധങ്ങളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണം. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.
ബുധനാഴ്ച രാത്രി 1.25നാണ് പാക് വെടിവെപ്പും ആക്രമണവും ഉണ്ടായത്. മൂന്ന് മണിവരെ വെടിവെപ്പ് തുടരുകയും ചെയ്‌തു. തു ഈ സംഭവം ഉൾപ്പടെ ഈ മാസം ഇത് പതിനൊന്നാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഓഗസ്റ്റ് രണ്ടിനും മൂന്നിനും പൂഞ്ച് ജില്ലയിലെ അതിർത്തിരേഖയിൽ പാക്ക് സൈന്യം നാലുതവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. കഴിഞ്ഞ മാസം 18 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.
അതേസമയം, ജമ്മു കാശ്‌മീരിലെ ദേശീയപാതയിൽ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് മരിച്ചു.
എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചതിനെ തുടർന്ന് ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഉദംപൂരിലെ നാർസൂ പ്രദേശത്തെ ദേശീയപാതയിൽ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.