രാജ്യത്തെ പെട്രോള്‍ വിലയെ കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് അഫ്ഗാനില്‍ പോകാന്‍ ബിജെപി നേതാവിന്റെ മറുപടി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (17:59 IST)
രാജ്യത്തെ പെട്രോള്‍ വിലയെ കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് അഫ്ഗാനില്‍ പോകാന്‍ ബിജെപി നേതാവിന്റെ മറുപടി. മധ്യപ്രദേശിലെ കത്‌നിയിലെ ബിജെപി ജില്ലാ അധ്യക്ഷനായ രാംരതന്‍ പായലാണ് ഇത്തരമൊരു മറുപടി നല്‍കിയത്. യുവമോര്‍ച്ചയുടെ മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് നേതാവിന്റെ വിചിത്ര മറുപടി.

'അഫ്ഗാനില്‍ പെട്രോള്‍ ലിറ്ററിന് അമ്പതു രൂപയാണ് വില. അവിടെ പോയി പെട്രോള്‍ നിറയ്ക്കു' എന്നാണ് പായല്‍ പറഞ്ഞത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ രാംരതന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇയാളുടെ കൂടെയുണ്ടായിരുന്നവരും മാസ്‌ക് ധരിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :