Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (10:34 IST)
ഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഞായറഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. 1996-1999 വാജ്‌പെയ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്നു ജഠ്മലാനി. ഇന്ത്യയിൽ ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങിയുഒരുന്ന അഭിഭാഷകനായിരുന്ന അദ്ദേഹം. 2017ലാണ് അഭിഭാഷക വൃത്തിയിൽനിന്നും വിരമിച്ചത്.
ഏറെ വിവാദമായ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച അഭിഭാഷകൻ കൂടിയായിരുന്നു. ജഠ്മലാനി. ഇന്ദിര ഗാന്ധി, രാജിവ് ഗാന്ധി വധക്കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ജഠ്മലാനി ഹാജരായത് അഭിഭാഷകർക്കിടയിൽ തന്നെ വലിയ എതിർപ്പിന് വഴിവച്ചിരുന്നു
ഹജി മസ്താന്റേത് അടക്കം മുംബൈയിലെ കള്ളക്കടത്തുകാരുടെ കേസുകൾ ഏറ്റെടുത്തിരുന്നതിൽ കള്ളക്കടത്തുകാരുടേ അഭിഭാഷകൻ എന്നുപോലും ജഠ്മലാനി പഴി കേട്ടിരുന്നു. ജസീക്ക ലാൽ വധക്കേസിൽ പ്രതിഭാഗത്തിന് വേണ്ടിയും 2Gസ്പെക്ട്രം കേസിൽ കനിമൊഴിക്ക് വേണ്ടിയും, അനധികൃത ഖനന കേസിൽ യഡിയൂരപ്പക്ക് വേണ്ടിയും ഹാജരയത് ജഠ്മലാനിയായിരുന്നു.