ശ്രീനു എസ്|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:57 IST)
രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വില കൂട്ടി. 19കിലോ സിലിണ്ടറിന് 72.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഈ വര്‍ഷം മാത്രം 303 രൂപയാണ് കൂട്ടിയിട്ടുള്ളത്. പുതുക്കിയ വില 1623 രൂപയാണ്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.
എല്ലാമാസത്തിന്റേയും തുടക്കത്തിലാണ് പാചകവാതക സിലിണ്ടറുകള്‍ക്ക് വില നിശ്ചയിക്കുന്നത്. ജൂണ്‍മാസത്തില്‍ പാചകവാതകത്തിന് 122രൂപ കുറച്ചിരുന്നു.