മലയാളി ഡോക്ടറുടെ കൊലപാതകം: ചെന്നൈയില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്

ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍ കൊല്ലപ്പെട്ട കേസില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്

ചെന്നൈ, ഡോക്ടര്‍, കൊലപാതകം, തൃശ്ശൂര്‍ chennai, doctor, murder, thrissur
ചെന്നൈ| സജിത്ത്| Last Modified വ്യാഴം, 12 മെയ് 2016 (12:12 IST)
ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍ കൊല്ലപ്പെട്ട കേസില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. പിടിയിലായ പതിനെട്ടുകാരന്റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

പിടിയിലായവരില്‍ രണ്ട്പേര്‍ ഹരി, രാജ എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ രാജയെന്ന യുവാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഡോക്ടറുടെ വീടിന്റെ അറ്റകുറ്റപ്പണിയ്ക്കായി ഇവര്‍ എത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് എഗ്മോര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലെ പൂന്തോട്ടത്തില്‍ തൃശ്ശൂര്‍ സ്വദേശിനിയായ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റാണ് അവര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. രോഹിണിയെ കൊലപ്പെടുത്തിയശേഷം അവരുടെ ആഭരണങ്ങളും മൊബൈല്‍ഫോണും ഭൂമിയുടെ രേഖകളും അക്രമികള്‍ അപഹരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :