ആന്‍ട്രിക്‌സ്- ദേവാസ് ഇടപാട്; ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം

ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട്; ജി മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം; ‘പൊതു പണം സ്വകാര്യ കമ്പനിയുടെ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്തു’

ന്യൂഡല്‍ഹി| priyanka| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (08:02 IST)
ആന്‍ട്രിക്‌സ്‌-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ പ്രതിയാക്കി കുറ്റപത്രം.
മാധവന്‍ നായരും ബഹിരാകാശ വകുപ്പും സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറച്ച് വച്ചെന്നാണ് കേസ്.
ഇത്തരം ഇടപാടുകള്‍ നടത്തുന്ന സമയത്ത് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊതു പണം സ്വകാര്യ കമ്പനിയുടെ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്‌തെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള വാണിജ്യസ്ഥാപനമായ ആന്‍ട്രിക്‌സും സ്വകാര്യ മള്‍ട്ടി മീഡിയ കമ്പനിയായ ദേവാസുമായുള്ള ഇടപാടില്‍ 578 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന കേസിലാണ് സിബിഐ നടപടി. ആന്‍ട്രിക്‌സ്- ദേവാസ് ഇടപാടിലെ ക്രമക്കേടുകളെ കുറിച്ച്
സിഎജി നേരത്തെ പാര്‍ലമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ജി മാധവന്‍ നായര്‍ ആന്‍ട്രിക്‌സ് നിര്‍വാഹക സമിതി അധ്യക്ഷനായിരുന്നപ്പോഴാണ് ഇടപാട് നടന്നത്. ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടിവന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :