മോദി ഭരണത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് വധൂവരന്മാര്‍ വിവാഹത്തില്‍ നിന്നു പിന്മാറി

വിവാഹത്തിന് തൊട്ടു മുന്‍പാണ് കാണ്‍പൂരില്‍ തര്‍ക്കം മൂത്ത് വിവാഹം മുടങ്ങിയത്.

കാണ്‍പൂര്‍| priyanka| Last Modified വെള്ളി, 8 ജൂലൈ 2016 (13:15 IST)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ ചൊല്ലി വിവാഹം വരെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. വിവാഹത്തിന് തൊട്ടു മുന്‍പാണ് കാണ്‍പൂരില്‍ തര്‍ക്കം മൂത്ത് വിവാഹം മുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക മയങ്ങളെക്കുറിച്ചായിരുന്നു തര്‍ക്കം. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നതിനു പിന്നില്‍ മോദിയുടെ കഴിവില്ലായ്മയാണെന്ന വധുവിന്റെ വാദം മോദി അനുകൂലിയായ വരന് സഹിക്കാനായില്ല. ഇതോടെയാണ് വിവാഹം വേണ്ടെന്ന് വച്ച് ഇരുവരും വിവാഹത്തിനു മുമ്പേ വേര്‍പിരിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :