ബിഗ്‌ബോസില്‍ കൊറോണ! പൂട്ടുവീഴുമോ?

ശ്രീനു എസ്| Last Modified തിങ്കള്‍, 17 മെയ് 2021 (13:06 IST)
ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് കണ്ടുരസിക്കാനും കൊവിഡ് ആശങ്കകുറയ്ക്കാനും ഏറെ സഹായിച്ച ടിവി ഷോ ആണ് ബിഗ്‌ബോസ് മലയാളം3. കൊവിഡ് മൂലം മറ്റു ഷോകള്‍ നിര്‍ത്തിവച്ചിട്ടും ബിഗ്‌ബോസ് തുടരുന്നത് അതിന്റെ സുരക്ഷാ പ്രത്യേകതകള്‍ കൊണ്ടാണ്. എന്നാല്‍ ബിഗ്‌ബോസ് വീടിനു പിന്നിലെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 17 പേര്‍ രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതില്‍ ഒരു ഛായാഗ്രാഹകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും വാര്‍ത്ത വരുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഷോ രണ്ടാഴ്ച വരെ നീട്ടിവച്ചിരുന്നു. സാധാരണ 100 ദിവസം വരെയാണ് ബിഗ്‌ബോസ് ഷോ നടക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമാകുന്നത് ബിഗ്‌ബോസിന് പൂട്ട് വിഴുമോയെന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :