സ്‌ഫോടനങ്ങളില്‍ ഇറാക്ക് നടുങ്ങി; 10മരണം, 38പേര്‍ക്ക് പരുക്ക്

  ഇറാക്കില്‍ സ്ഫോടനം , ഇറാക്ക് , മരണം , അപകടം , ബാഗ്ദാദ്
ബാഗ്ദാദ്| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (17:08 IST)
ഇറാക്കില്‍ വിവിധയിടങ്ങളിലായുണ്ടായ മൂന്നു ബോംബ് സ്ഫോടനങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്കു പരുക്കേറ്റു, ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ഈ വര്‍ഷം ഇറാക്കിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ഇതുവരെ 5,576 പേര്‍ കൊല്ലപ്പെട്ടു. 11,666 പേര്‍ക്കു പരിക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്.

പടിഞ്ഞാറന്‍ ബാഗ്ദാദിലെ റമദാന്‍ സ്ട്രീറ്റില്‍ മന്‍സൂറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. തെക്കു-പടിഞ്ഞാറന്‍ ബാഗ്ദാദിലെ അമില്‍ ജില്ലയിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. പുലര്‍ച്ചെ തെക്കന്‍ ബാഗ്ദാദിലെ ബായിയ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ സാധാരണക്കാരന്‍ മരിച്ചു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും ഇതുവരെ തയാറായിട്ടില്ല. സംഭവസ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും സ്‌ഫോടനങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ എത്തിയിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :