ട്രെക്ക് ഡ്രൈവർ ഉറങ്ങിയതാവാം; ബ്രേക്ക് പിടിക്കാൻ പോലും ഡ്രൈവർക്ക് സമയം കിട്ടിയില്ല, സെക്കൻഡുകൾക്കുള്ളിൽ എല്ലാം അവസാനിച്ചു

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 20 ഫെബ്രുവരി 2020 (10:46 IST)
കോയമ്പത്തൂരിനടുത്തുള്ള അവിനാശിയില്‍ ലോറിയും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 20 ആയി. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

എതിർദിശയിൽ നിന്നും വന്ന വാഹനം ട്രാക്ക് മാറി ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് കരുതുന്നു. ബസ് നല്ല സ്പീഡിയിൽ ആയിരുന്നു. അതിനാൽ, ലോറിയുടെ വരവ് കണ്ടെങ്കിലും ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാനുള്ള സമയം പോലും ലഭിച്ചില്ല. ലോറി ബസിലേക്ക് ഇടിച്ചുകയറി.

ബസ് ഡ്രൈവറും കണ്ടക്ടറും തൽക്ഷണം മരിച്ചു. മുൻ‌നിരയിൽ ഇരുന്ന സീറ്റിലെ 10 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മധ്യനിരയിലുള്ളവർ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണമടയുകയായിരുന്നു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തില്പെട്ടത്. ബസിലെ എല്ലാ സീറ്റുകളും ഇളകിത്തെറിച്ചു. മലയാളികളായിരുന്നു കുടുതലും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :