ബെര്‍ത്തിഡെ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തതായി ഡല്‍ഹി എയിംസിലെ വനിത ഡോക്ടര്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 16 ഒക്‌ടോബര്‍ 2021 (12:31 IST)
ബെര്‍ത്തിഡെ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തതായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍. സംഭവത്തില്‍ തിങ്കളാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചതെന്ന് ഡെപ്യൂട്ടറി പൊലീസ് കമ്മീഷണര്‍ ബെനിത മേരി ജയ്ക്കര്‍ പറഞ്ഞു. തന്റെ സീനിയറായ സഹപ്രവര്‍ത്തകനാണ് ബലാത്സംഗം ചെയ്തതെന്നും സെപ്റ്റംബര്‍ 26നാണ് സംഭവം നടന്നതെന്നും ഇരയായ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. മറ്റൊരു സഹപ്രവര്‍ത്തകന്റെ ബെര്‍ത്തിടെ പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ പ്രതിക്കെതിരെ സെക്ഷന്‍ 376, 377എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :