സുധീരൻ കണ്ണടച്ചതല്ല; കോടികൾ മുടക്കി ആരു വിവാഹം നടത്തിയാലും അത് തെറ്റ്, നാഗ്‌പൂരിലായാലും ബെല്ലാരിയിലായാലും ശരി, തെറ്റ് തെറ്റി തന്നെ: വി എം സുധീരൻ

സുധീരൻ പൂട്ടാനൊരുങ്ങുന്നത് ആരെ? വിവാദങ്ങൾ ഇവരുടെ പുറകേ തന്നെ!

കൊച്ചിa| aparna shaji| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (11:34 IST)
ആർഭാട വിവാഹം എവിടെ ആരു നടത്തിയാലും അത് തെറ്റാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. നോട്ടിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അടൂർ പ്രകാശിന്റെ മകനും ബിജു രമേശന്റെ മകളും തമ്മിലുള്ള വിവാഹം ആർഭാടമാക്കിയ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സുധീരൻ. ആർഭാട വിവാഹങ്ങളെ കുറിച്ചുള്ള അഭിപ്രായമെന്തെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ 'ആരെങ്കിലും വിവാഹം നടത്തുന്നതിനെ കുറിച്ച് എന്ത് പറയാനാണ്' എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞു മറിയ സാഹചര്യത്തിലാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.

നോട്ട് നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യു ഡ് എഫ് യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു വി എം സുധീരൻ. 'കോടികൾ മുടക്കി നാഗ്‌പൂരിലോ ബെല്ലാരിയിലോ ഇനി തിരുവനന്തപുരത്തോ വിവാഹം നടത്തിയാലും അത് തെറ്റാണെ'ന്നായിരുന്നു സുധീരൻ വ്യക്തമാക്കിയത്. ഇതേ വിവാഹത്തിന്റെ നിശ്ചയത്തിന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിൽ നേരത്തേ സുധീരൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ച പനീര്‍ ശെല്‍വം മുതല്‍ അമ്പതോളം വിഐപികള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കളും അടങ്ങുന്ന വി വി ഐ പികളും വി ഐ പികളും അടങ്ങുന്നവർ ചടങ്ങിൽ പങ്കെടുത്തു. നോട്ട് നിരോധനത്തിന് ശേഷവും ബി ജെ പിയും നേതാക്കളും കൈകാര്യം ചെയ്ത പണത്തിന്റെ കണക്കുകളും ഉയര്‍ത്തി ഇത്രനാളും നടന്ന ഒരു രാഷ്ട്രീയ നേതാവിനും ബിജുവിന്റെ മകളുടെയും അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹത്തിന് ഇത്രമാത്രം പണമൊഴുകുന്നത് എവിടെ നിന്ന് അന്വേഷിക്കാന്‍ താല്‍പര്യമില്ല എന്ന കാര്യം സോഷ്യൽ മീഡിയയില്ല് ചർച്ച ചെയ്യപ്പെടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :