കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇന്ന് കോടതിയിൽ

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| Aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (09:12 IST)
മുന്‍ ധനകാര്യമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടു വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ഇന്നു വാദം തുടരും.

യു ഡി എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമ ബിജു രമേശിൽനിന്ന് ഒരു കോടി രൂപ മാണി കോഴവാങ്ങിയെന്ന ആരോപണമാണ് പ്രധാനം. കോഴ വാങ്ങിയതിന് തെളിവില്ലെന്നും സർക്കരിനെ ഭീഷണിപ്പെടുത്താൻ ബിജു രമേശ് ശ്രമിച്ചുവെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴും വിജിലന്‍സ് ഇതേ നിലപാടാണ് സ്വീകരിച്ചത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. മാണിക്കെതിരെ പുതിയ തെളിവുകള്‍ നിലവിലില്ലെന്നും പുതിയ തെളിവുകള്‍ വന്നാല്‍ തുടരന്വേഷണം ആകാമെന്നുമാണ് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്. പരാതിക്കാർ കൂടുതൽ തെളിവുകൾ ഹാജരാക്കുമോയെന്നതും ഇതിനോട് കെ.എം.മാണി യുഡിഎഫ് വിട്ടു നില്ക്കുന്ന സാഹചര്യത്തിൽ വിജിലൻസ് ഏതു നിലപാട് സ്വീകരിക്കും എന്നത് നിർണായകം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :