തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 16 നവംബര്‍ 2016 (12:20 IST)
നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. 95 വയസ് കഴിഞ്ഞ സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ മഹാനാണ് മോദി. ആ അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിനു കഴിയില്ല. ഉലകം ചുറ്റും വാലിബന്‍ എന്ന പേരാണ് മോദിയ്ക്ക് കൂടുതല്‍ ഇണങ്ങുകയെന്നും വിഎസ് പറഞ്ഞു.
സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന തരത്തിലുള്ള അനാവശ്യ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി കുഴലൂതാന്‍ നടക്കുകയാണ് മോദി. അദ്ധ്വാനിച്ച പണം വാങ്ങുന്നതിന് കഷ്ടതകള്‍ സഹിച്ച് ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് സാധാരണക്കാരായ ജനങ്ങള്‍ക്കുള്ളതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നോട്ട് നിരോധനം എട്ടാംദിവസത്തിലേക്ക് കടക്കുമ്പോഴും രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ നോട്ടിനായി എടിഎമ്മുകളിലേക്കും ബാങ്കുകളിലേക്കുമുള്ള ഓട്ടം തുടരുകയാണ്. കൂടാതെ അക്കൌണ്ടുള്ള ബ്രാഞ്ചിലല്ലാതെ ബാക്കിയുളള ബാങ്കില്‍ നിന്നും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോള്‍ കൈയില്‍ മഷി പുരട്ടാനും ഇന്നലെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.